തൃശൂര്‍: പനിയും ജലദോഷവും മാറുവാന്‍ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തില്‍ വീണ് പതിനാലുകാരന് ദാരുണാന്ത്യം. നെല്ലാനി സ്വദേശി കളപ്പുരയ്ക്കല്‍ മെജോയുടെ മകന്‍ എയ്ഞ്ചലോ ആണ് പൊള്ളലേറ്റ് മരിച്ചത്.
കുറച്ച് ദിവസങ്ങളായി എയ്ഞ്ചലോയ്ക്ക് കടുത്ത പനിയും ജലദോഷവും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടില്‍ വെച്ച് പാത്രത്തില്‍ തിളച്ച വെള്ളമെടുത്ത്, പുതപ്പ് മൂടി ആവി പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആവി പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തിളച്ച വെള്ളം അടങ്ങിയ പാത്രം ശരീരത്തിലേക്ക് മറിയുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ പിതാവും മുത്തശിയും വീടിന് സമീപത്തുണ്ടായിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ അപകടത്തില്‍ കുട്ടിയെ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ എയ്ഞ്ചലോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീടുകളില്‍ കുട്ടികളെക്കൊണ്ട് ആവി പിടിപ്പിക്കുമ്പോള്‍ മുതിര്‍ന്നവരുടെ കര്‍ശന മേല്‍നോട്ടം ഉണ്ടായിരിക്കണം. പുതപ്പോ ബെഡ്ഷീറ്റോ മൂടി ആവി പിടിക്കുമ്പോള്‍ പാത്രങ്ങള്‍ മറിയാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയൊരു അശ്രദ്ധ വലിയ വിപത്തിലേക്ക് നയിക്കാമെന്നതിന്റെ ദാരുണ ഉദാഹരണമാണ് ഈ സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.