ഗോവൻ സ്വദേശി കുവൈറ്റിൽ നിര്യാതനായി

ഗോവൻ സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്: പ്രമുഖ ഫുഡ് സ്റ്റഫ് കമ്പനിയായ ആസാദ് ട്രേഡിംഗ് ഗ്രൂപ്പിൻ്റെ സെയിൽസ് വിഭാഗം മാനേജരും, ഗ്രൂപ്പിൻ്റെ ബേക്കറി ഡിവിഷനായ സ്വീറ്റ് ഡാലിയയുടെ മുൻ മാനേജരുമായിരുന്ന ഫ്രാൻസീസ് അൻജിലോ ഡിക്രൂസ് (61) ഇന്നലെ വൈകിട്ട് 8 മണിക്ക് ഫർവാനിയ ആശുപത്രയിൽ വച്ച് നിര്യാതനായി.

പ്രമേഹ ബാധയെത്തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ഒരു കാൽ നീക്കം ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് 8 മണിയോടു കൂടിയാണ് അന്ത്യം സംഭവിച്ചത് . മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.