കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ട് വിജയിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചോദിച്ച സീറ്റുകള്‍ നേടി ജോസ് കെ മാണി ഇടത് മുന്നണിയില്‍ ആധിപത്യമുറപ്പിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് പക്ഷത്തിനുണ്ടായ ശക്തമായ മുന്നേറ്റത്തിന് പിന്നില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ വരവാണെന്നും മധ്യ കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രത്യേകിച്ച്,കത്തോലിക്കാ സഭയുടെ പിന്തുണ ജോസ് കെ മാണിക്കെന്നും സിപിഎം കരുതുന്നു.
ഏതായാലുംതദ്ദേശ തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ടിനു പിന്നാലെ മുന്നണിയില്‍ കുടുതല്‍ മേല്‍കൈ നേടാന്‍ ജോസ് കെ മാണിക്ക് കഴിഞ്ഞു.ജോസ് കെ മാണി ആവശ്യപ്പെട്ട എല്ലാ 15 ല്‍ 13 സീറ്റുകളുംഅനുവദിക്കാന്‍ സിപിഎം പ്രത്യേക താല്‍പര്യമെടുത്തതും ശ്രദ്ധേയമാണ്. കുറഞ്ഞ കാലയളവിനുള്ളില്‍മുഖ്യ മന്ത്രി പിണറായി വിജയന്റെ മനസപുത്രനായി ഉയരാന്‍ ജോസ് കെ മാണിക്ക് സാധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ ഇടത് മുന്നണിയിലെവളരെ പ്രധാനപ്പെട്ട ഒരു ഘടക കക്ഷിയാകാനും കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചു.
ജോസ് കെ മാണി ആവശ്യപ്പെട്ട എല്ലാ സീറ്റുകളുംപിണറായി വിജയന്‍ നല്‍കിയത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ഒരു ഇടത് സഹയാത്രികന്‍ പറഞ്ഞത്. സിപിഎമ്മിന്റെയുംസിപിഐയുടെയും മറ്റ് പല ഘടക കക്ഷികളുടെയും എതിര്‍പ്പ് മറികടന്നാണ് കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും, റാന്നിയുംഉള്‍പ്പടെയുള്ള സീറ്റുകള്‍ ജോസ് കൈക്കലാക്കിയത്. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് കോട്ടയം ജില്ലയില്‍ ജോസ് കെ മാണി പക്ഷം മല്‍സരിക്കുക.
എന്‍സിപിയുടെ നിലവിലെ സീറ്റായ പാലായില്‍ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയാകും. കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍ ജയരാജ്, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ എന്നിവര്‍ മല്‍സരിക്കും. കടുത്തുരുത്തിയില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി എന്നിവരുടെ പേരാണ് പരിഗണനയില്‍.
യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ ഇടുക്കി ജില്ലയില്‍ രണ്ടു സീറ്റിലാണ് കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. തൊടുപുഴയും ഇടുക്കിയും. ഈ രണ്ടു സീറ്റുകളിലും ഇത്തവണയും മല്‍സരിക്കും. തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ പ്രൊഫ. കെ.ഐ ആന്റണി സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ മത്സരിക്കും.
എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിലും പിറവത്തുമാണ് കേരള കോണ്‍ഗ്രസ് എം മല്‍സരിക്കുക. ബാബു ജോസഫ് ആണ് പെരുമ്പാവൂരിലും ജില്‍സ് പെരിയപുറം പിറവത്തും സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയിലെ റാന്നി സീറ്റില്‍ ആര് എന്ന ചോദ്യം ബാക്കിയാണ്. എന്‍.എം രാജു, പ്രമോദ് നാരായണന്‍ എന്നീ രണ്ടു പേരാണ് പരിഗണനയില്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കണ്ണൂരിലെ ഇരിക്കൂര്‍, തൃശൂരിലെ ചാലക്കുടിയിലും കേരള കോണ്‍ഗ്രസ് മല്‍സരിക്കും.
മുഹമ്മദ് ഇഖ്ബാല്‍ ആണ് കുറ്റ്യാടിയില്‍ മല്‍സരിക്കുക. ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റം, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി എന്നിവരും സ്ഥാനാര്‍ത്ഥികളാകും. അതേസമയം പിളര്‍പ്പിന് ശേഷവും 13 സീറ്റ് ലഭിച്ചു എന്നത് ജോസ് പക്ഷത്തിന് നേട്ടമാണ്. ജോസ് കെ മാണി ആവശ്യപ്പെട്ട സീറ്റുകള്‍ എല്ലാം പിണറായി വിജയന്‍ വെള്ളിത്തളികയില്‍ വച്ച് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.