ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം: അടുത്തയാഴ്ച മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം: അടുത്തയാഴ്ച മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സീസണ്‍ ടീക്കറ്റ് റെയില്‍വേ പുനഃസ്ഥാപിക്കുന്നു. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുക.

പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ 17 മുതലാണ്‌ സീസണ്‍ ടിക്കറ്റ്. എസി കോച്ചും രണ്ട് സെക്കന്‍ഡ് സിറ്റിങ് കോച്ചും ഒഴികെ മറ്റെല്ലാം അണ്‍ റിസര്‍വ്ഡ് കോച്ചുകളാക്കും. 15 മുതല്‍ ഓടിത്തുടങ്ങുമ്പോൾ മെമു വണ്ടികളില്‍ സീസണ്‍ ടിക്കറ്റ് നല്‍കും.

ലോക്ഡൗണ്‍ തുടങ്ങിയത് 2020 മാര്‍ച്ച്‌ 24 നാണ്. ആ മാസം സീസണ്‍ ടിക്കറ്റ് എടുത്തവരില്‍ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുന്‍കാല പ്രാബല്യത്തോടെ റെയില്‍വേ പരിഗണിക്കും. ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസണ്‍ ടിക്കറ്റ് അടക്കം നല്‍കാന്‍ യുടിഎസ് കൗണ്ടര്‍ തുറക്കും. കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന മുഴുവന്‍ തീവണ്ടികളിലും റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാനാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.