കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം മുറുകുമ്പോള്‍ പ്രാതിനിത്യം ആവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ ഐന്‍ടിയുസിയും രംഗത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹമായ പ്രാതിനിഥ്യം കിട്ടിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണി ആവര്‍ത്തിച്ചിരിക്കുകയാണ് ഐന്‍ടിയുസി.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൊഴിലാളി നേതാക്കളെ ഉള്‍പ്പെടുത്തണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് ഐന്‍ടിയുസിയുടെ മുന്നറിയിപ്പ്. 17 ലക്ഷം അംഗങ്ങളുള്ള ഐഎന്‍ടിയുസി ആണ് കോണ്‍ഗ്രസിന്റെ എറ്റവും വലിയ വോട്ട് ബാങ്കെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഐഎന്‍ടിയുസിയുടെ നിലപാട് കേള്‍ക്കാന്‍ കെപിസിസി നേതൃത്വം തയ്യാറാകണം. ഓരോ ജില്ലയിലും ശക്തരായ നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം. അഞ്ച് സീറ്റുകളാണ് സംഘടന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. കൊട്ടാരക്കര അല്ലെങ്കില്‍ കുണ്ടറ, വൈപ്പിന്‍, വാമനപുരം അല്ലെങ്കില്‍ നേമം, ഏറ്റുമാനൂര്‍ അല്ലെങ്കില്‍ പൂഞ്ഞാര്‍, കാഞ്ഞങ്ങാട് എന്നീ സീറ്റുകളാണ് സംഘടന ആവശ്യപ്പെട്ടത്.
ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാക്കാനായി ഏഴംഗ കമ്മിറ്റി ഐന്‍ടിയുസി രൂപീകരിച്ചു. പ്രത്യേക കമ്മിറ്റി മറ്റന്നാള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.