ഈ വര്‍ഷം ലോകത്ത് ഏറ്റവും അധികം സമ്പത്ത് ഉണ്ടാക്കിയവരില്‍ ഒന്നാമന്‍ അദാനി

 ഈ വര്‍ഷം ലോകത്ത് ഏറ്റവും അധികം  സമ്പത്ത് ഉണ്ടാക്കിയവരില്‍ ഒന്നാമന്‍ അദാനി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയന്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്ത ഗൗതം അദാനി 2021 ല്‍ ലോകത്ത് ഏറ്റവും സമ്പത്തുണ്ടാക്കിയ വ്യവസായായി മാറി.

ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്ന്് അദാനി ഈ നേട്ടം കൈവരിച്ചത്. അദാനി വര്‍ധിപ്പിച്ച സ്വത്തിന്റെ പകുതിയോളം മാത്രമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നേടാനായുള്ളൂ.

ഗൗതം അദാനിയുടെ സമ്പത്ത് 16.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കൂടി വര്‍ധിച്ചതോടെ അദാനി ഗ്രൂപ്പിന്റെ മൊത്തം സമ്പത്ത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി മാറിയെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതോടെയാണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായായി അദേഹം മാറിയത്.

അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്സ്, സ്പെഷ്യല്‍ എക്കണോമിക് സോണ്‍സ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.