സേലത്ത് വാഹന പരിശോധനയ്ക്കിടെ 273 കിലോ സ്വർണം പിടികൂടി

സേലത്ത് വാഹന പരിശോധനയ്ക്കിടെ  273 കിലോ സ്വർണം പിടികൂടി

ചെന്നൈ: തമിഴ്നാട്ടിൽ സേലത്ത് വാഹന പരിശോധനയ്ക്കിടെ 36 കോടി രൂപ വില വരുന്ന 273 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. സംഭവത്തിൽ രണ്ടു പേരെ പിടികൂടി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഫ്ലയിങ് സ്‌ക്വാഡ് ഇന്നലെ രാത്രി രേഖകളില്ലാത്ത സ്വർണം വാനിൽനിന്ന് പിടികൂടിയത്.

ചെന്നൈയിൽനിന്ന് സേലത്തേക്കു വരികയായിരുന്ന വാൻ ജില്ലാ അതിർത്തിയായ മുമ്മുണ്ടി ചെക്‌പോസ്റ്റിൽ വച്ചു ഫ്ലയിങ് സ്‌ക്വാഡ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. രേഖകളില്ലാത്ത സ്വർണത്തെക്കുറിച്ച് ഡ്രൈവർക്കും സഹായിക്കും കൃത്യമായ ധാരണയും ഇല്ലായിരുന്നു. തുടർന്ന് ജില്ലാ കലക്ടർ സ്ഥലത്തെത്തി സ്വർണവും വാനും ഗാംഗവല്ലി താലൂക്ക് ഓഫിസിലേക്കു മാറ്റി.

പ്രമുഖ ജ്വല്ലറിയുടെ ചെന്നൈ ഓഫിസിൽ നിന്നും സേലത്തെ ഷോറൂമിലേക്കു കൊണ്ടുപോവുകയിരുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.