ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ രണ്ടാംവട്ട ചർച്ച പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ നാളെ ഉച്ചയ്ക്ക് അന്തിമ തീരുമാനം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
പ്രധാൻ രാജിവെക്കുകയോ പുറത്താക്കുകയോ വേണമെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്ന് സിജെപി പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു പ്രതിനിധികൾ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തോടുകൂടിയുള്ള കാര്യത്തിൽ സർക്കാർ അനുകൂല പ്രതികരണമായിരുന്നില്ല സ്വീകരിച്ചത്. എന്നാൽ മറ്റു രണ്ട് കാര്യങ്ങളിൽ അനുകൂല സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് സിജെപി വ്യക്തമാക്കി.
വിദ്യാർഥികളെ കേൾക്കാം എന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരം സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക് വ്യാഴാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് സിജെപി. പ്രതിനിധികളുമായി ഉച്ചയ്ക്ക് 12.30 ഓടെ കേന്ദ്ര സർക്കാർ ചർച്ച നടത്തിയത്.
കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ വിദ്യാർത്ഥികളുടെ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.