പാലക്കാട്: ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ വിമര്‍ശനവും പരിഹാസവുമായി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍.
കെ.ജി മാരാര്‍ക്കും അതുപോലെ ആദരണയീരായ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും ഉള്‍പ്പടെ മറ്റാര്‍ക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന് കനിഞ്ഞ് നല്‍കിയത്. രണ്ട് സീറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. രണ്ട് സീറ്റിലും വിജയാശംസകള്‍ നേരുന്നു. മത്സരിക്കാനില്ലെന്ന് വളരെ നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ തന്നോട് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. തന്റെ അഭിപ്രായം അറിയിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവുമെന്നും ഇന്നലെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ തന്റെ പേര് അതിലില്ലെന്നും ശോഭ പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയായാലും അത് ഭംഗിയായി നിര്‍വഹിക്കും. ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ ജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതാണ് പ്രധാനമെന്നും തന്റെ കാര്യത്തിന് പ്രസക്തിയല്ലെന്നും ശോഭ പറഞ്ഞു. അതേസമയം ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ഥിത്വം നല്‍കിയാല്‍ താന്‍ രാജിവെക്കുമെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെയാണ് ശോഭയുടെ പേര് പട്ടികയില്‍ ഇടംപിടിക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.