വത്തിക്കാൻ സിറ്റി: കഴിഞ്ഞ ഞായറാഴ്ച ഇറാഖിലെ ഇർബിൽ നിന്നുകൊണ്ട് ഞായറാഴ്ച സന്ദേശം കൊടുത്ത മാർപാപ്പ ഈ ഞായറാഴ്ച വത്തിക്കാൻ സ്ക്വയറിൽ കൂടിയ വിശ്വാസികളോട് പതിവ് പോലെ തന്റെ സന്ദേശം കൊടുത്തു.
നൊയമ്പിന്റെ നാലാമത്തെ ഞായറാഴ്ചത്തെ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ, ദൈവസ്നേഹത്തിലേക്ക് നമ്മുടെ ഹൃദയം തുറക്കണമെന്നും അതിനായി അവന്റെ വെളിച്ചത്തിലേക്ക് നമ്മെ അടുപ്പിക്കണമെന്നും അവന്റെ പാപമോചനം നേടിയെടുക്കണം എന്നും ആവശ്യപ്പെട്ടു. "നോമ്പിന്റെ നാലാമത്തെ ഞായറാഴ്ചയായ ഇന്ന് സുവിശേഷത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു,എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹന്നാന്‍ 3:16).
സന്തോഷകരമായ ഈ സന്ദേശം ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രമാണ്. ദുർബലവും പാപകരവുമായ ഒരു മാനവികതയ്ക്ക് തന്റെ മകനെ ദാനമായി കൊടുത്തതിലൂടെ ദൈവസ്നേഹം അതിന്റെ പരമകോടിയിലെത്തി."പാപ്പാ പറഞ്ഞു.
![](https://cnewslive.com/images/d56321d6-535f-4fb9-8054-c64988993d7e.jpeg)
യേശുവിന്റെ വ്യക്തിത്ത്വത്തെപ്പറ്റിയുള്ള സംശയം ഉന്നയിച്ച നിക്കോദേമോസിന്റെ വിശ്വാസത്തെ തന്റെ മറുപടിയിലൂടെ യേശു ഇളക്കി മറിച്ചു . യേശു തന്നെത്തന്നെ മൂന്നു തലങ്ങളിൽ അവതരിപ്പിച്ചു: " ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രൻ, ലോകരക്ഷയ്ക്കായ് അയക്കപ്പെട്ട ദൈവപുത്രൻ ,സത്യത്തെയും അസത്യത്തെയും അനുഗമിക്കുന്നവരെ തമ്മിൽ വേർതിരിക്കുന്ന വെളിച്ചം." മരുഭൂമിയിൽ വച്ച് സർപ്പദംശനമേറ്റവരെ രക്ഷിക്കാൻ മോശ ഉയർത്തിയ സർപ്പത്തിന്റെ സാദൃശ്യമാണ് ക്രൂശിലേറ്റപ്പെട്ട യേശു. അതുപോലെ കുരിശിലേറ്റപ്പെട്ട കർത്താവിൽ വിശ്വസിക്കുന്നവർ പാപങ്ങളിൽ നിന്നും രക്ഷപ്പെടുകയും ജീവിക്കുകയും ചെയ്യും എന്നതാണ് ആദ്യത്തെ തലം. മനുഷ്യ രക്ഷയ്ക്കായി ദൈവം തന്റെ ഏകപുത്രനെ നൽകിയ ദാനമാണ് ദൈവത്തിന്റെ രണ്ടാമത്തെ വശം. ദൈവം നമ്മുടെ നിത്യരക്ഷ ആഗ്രഹിക്കുന്നു;യേശുവിന്റെ ദൗത്യം എല്ലാവർക്കുമുള്ള രക്ഷയാണ്.
![](https://cnewslive.com/images/403ef18f-f071-4b51-b490-c139c60436c9.jpeg)
മൂന്നാമത്തെ തലം വെളിച്ചമായ ഈശോയാണ്. യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് 'വെളിച്ച'മായിട്ടാണ്. വെളിച്ചം അന്ധകാരത്തിനെതിരാണ്. ആര് വെളിച്ചം സ്വീകരിക്കുന്നുവോ അവർ രക്ഷയിലേക്കും അല്ലാത്തവർ ശിക്ഷയിലേക്കും പോകുന്നു. അത് സ്വയം തെരഞ്ഞെടുപ്പാണ്. നമ്മുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ ഫലമാണ് വിധി.തിന്മ പ്രവർത്തിക്കുന്നവൻ അന്ധകാരത്തെ തേടുന്നു.നന്മ പ്രവർത്തിക്കുന്നവൻവെളിച്ചത്തിൽ നടക്കുന്നു.
നമ്മുടെ നോമ്പുകാല യാത്ര ക്രിസ്തുവിന്റെ വെളിച്ചത്തെ ലക്‌ഷ്യം വച്ചുള്ളതായിരിക്കണം. ദൈവത്തിന്റെ അനന്തമായ സ്നേഹത്തിലേക്കും, ആർദ്രതയും നന്മയും നിറഞ്ഞ അവന്റെ കാരുണ്യത്തിലേക്കും നമ്മുടെ ഹൃദയം തുറക്കുന്നതിനായി നമ്മുടെ മനസ്സാക്ഷിയിലേക്ക് വെളിച്ചത്തെ സ്വാഗതം ചെയ്യണം.നാം ആശ്യപ്പെടുമ്പോഴെല്ലാം നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ ദൈവം തയാറാണ്.
പതിവ് പോലെ പ കന്യക മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് പാപ്പാ തന്റെ ഞായറാഴ്ച സന്ദേശം അവസനിപ്പിച്ചു. നമ്മുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കാൻ ഈശോയെ അനുവദിക്കാനുള്ള ധൈര്യം നമുക്ക് ലഭിക്കാൻ പ അമ്മയോട് പ്രാർത്ഥിക്കാം എന്ന് പാപ്പാ പറഞ്ഞു.'ആരോഗ്യകരമായ ഒരു മാറ്റുരയ്ക്കൽ; നമ്മുടെ സൗഖ്യത്തിന് വേണ്ടി, അങ്ങനെ നമ്മുടെ ആനന്ദം പൂർണ്ണമാകാൻ വേണ്ടി'പാപ്പാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.