ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരങ്ങളില്‍ അധികൃതര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച മുന്നറിയിപ്പുമായി സുപ്രീം കോടതി.
വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരങ്ങള്‍ നേരിടുമ്പോള്‍ സര്‍ക്കാരുകളും സുരക്ഷാ സേനകളും പരമാവധി സംയമനം പാലിക്കണമെന്നും അക്രമം തടയാന്‍ അക്രമപരമായ നടപടികള്‍ സ്വീകരിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കാനേ ഇടയാക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഡല്‍ഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും വിദ്യാര്‍ഥി സമരങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളില്‍ കോക്രോച്ച് ജനത പാര്‍ട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യ വ്യവസ്ഥയില്‍ സമാധാനപരമായ മാര്‍ച്ചുകള്‍ നടക്കുമ്പോള്‍ സുരക്ഷാ സേനകളും സംയമനം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. യുവാക്കള്‍ അക്രമത്തിലേക്ക് വഴുതിപ്പോകാതിരിക്കാനുള്ള സാഹചര്യം ഉറപ്പാക്കാന്‍ അധികാരികള്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
അക്രമത്തിന് അക്രമം മറുപടിയാകുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. ഏറ്റവും നല്ല മാര്‍ഗം അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും അവര്‍ എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത് എന്നത് മനസിലാക്കുന്നതുമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ക്രമസമാധാന പാലന ഏജന്‍സികളുടെ വിവേകത്തിലും നടപടികളിലും കോടതി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം ക്രമസമാധാന പരിപാലന ഏജന്‍സികളുടെ വിവേകത്തിന് വിട്ടുകൊടുക്കാം. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കാണ് നന്നായി അറിയുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.