ന്യൂഡൽഹി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഒമ്പത് വയസ്സുവരെയുള്ള 14.5 കോടി കുട്ടികൾ കടുത്ത ചൂടിന്റെ വലിയ ഭീഷണിയിലാണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷത്തിൽ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന കഠിനമായ ചൂട് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയിലെ താപനില ഉയരുന്നത് വഴി ഉണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ കൊച്ചു കുട്ടികളുടെ ആരോഗ്യത്തെയാണ് ഏറ്റവും കൂടുതൽ അപകടത്തിലാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിവർഷം അഞ്ച് മാസത്തോളം കടുത്ത ചൂട് അനുഭവിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണം മുൻപത്തേക്കാൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ലോകത്താകമാനം 56 കോടി കുട്ടികളാണ് വർഷത്തിൽ ഒരു മാസത്തിൽ കൂടുതൽ ഇത്തരം കഠിനമായ ചൂട് സഹിക്കേണ്ടി വരുന്നത്.
മുതിർന്നവരെ അപേക്ഷിച്ച് കൊച്ചുകുട്ടികളാണ് സഹിക്കാനാവാത്ത ചൂടിന്റെ ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നത്. താപനില ഇനിയും ഉയർന്നാൽ വരും വർഷങ്ങളിൽ കൂടുതൽ കുട്ടികൾ പ്രതിസന്ധിയിലാകുമെന്നും അടിയന്തരമായി ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭാവി തലമുറയുടെ ആരോഗ്യത്തിന് അത് വലിയ തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.