ഏവിയേഷന്‍ ഇന്ധന വില കൂട്ടി; വിമാന യാത്രകള്‍ക്ക് ചെലവേറും: എല്‍പിജി വിലയിലും വര്‍ധന

ഏവിയേഷന്‍ ഇന്ധന വില കൂട്ടി; വിമാന യാത്രകള്‍ക്ക് ചെലവേറും:  എല്‍പിജി വിലയിലും വര്‍ധന

ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടറുകളുടെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയും (എടിഎഫ്) വില വീണ്ടും വര്‍ധിച്ചിച്ചു. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ വാണിജ്യ എല്‍പിജി നിരക്കുകളില്‍ വരുത്തിയ കുറവിലൂടെ ലഭിച്ച ആശ്വാസത്തിന് തിരിച്ചടിയാണ് ഇന്നത്തെ വര്‍ധന.

വിമാനങ്ങളുടെ ഇന്ധന വിലയിലുണ്ടായ വര്‍ധന യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും തിരിച്ചടിയാണ്. എല്‍പിജി വില കൂടിയത് റെസ്റ്റോറന്റ്, കാറ്ററിംഗ് സേവനങ്ങള്‍ തുടങ്ങിയവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും.

പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതോടെ 19 കിലോ എല്‍പിജി സിലിണ്ടറിന്റെ വില 9.50 രൂപ വര്‍ധിപ്പിച്ച് 2747.50 രൂപയായി. നേരത്തെ വില 2738 രൂപയായിരുന്നു. അഞ്ച് കിലോ ഗ്രാം ഭാരമുള്ള ഫ്രീട്രേഡ് എല്‍പിജി എന്ന പേരില്‍ അറിയപ്പെടുന്ന സിലിണ്ടറുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. രണ്ട് രൂപ കൂടി 762 രൂപയില്‍ നിന്ന് 764 രൂപയായി.

ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് ലിറ്ററിന് 115 രൂപയില്‍ നിന്ന് 121.28 രൂപയായി. ഓഗസ്റ്റ് ഒന്നിന് ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇതോടെ വിമാനക്കമ്പനികളുടെ സാമ്പത്തിക ബാധ്യത വര്‍ധിക്കും. വരും ദിവസങ്ങളില്‍ വിമാനയാത്രകള്‍ക്ക് ചെലവേറാനും സാധ്യതയേറെയാണ്.

തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ വാണിജ്യ എല്‍പിജിയുടെ വിലിയില്‍ കുറവ് വരുത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് 192 രൂപയും ജൂലൈ ഒന്നിന് 183.50 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി സമയത്ത് വാണിജ്യ എല്‍പിജി വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ കുറവുകള്‍ വരുത്തിയത്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സിലിണ്ടറിന് 1,373 രൂപ വര്‍ദ്ധിച്ച് 1,740.50 രൂപയില്‍ നിന്ന് 3,113.50 രൂപയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.