വാഷിംഗ്ടണ്‍: കര്‍ഷക സമരത്തില്‍ ഇന്ത്യയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് യുഎസ് കോണ്‍ഗ്രസ്. അമേരിക്കയും ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കര്‍ഷക സമരത്തിലെ നടപടികളെന്ന് യുഎസ് കോണ്‍ഗ്രസിന്റെ നോണ്‍ പാര്‍ട്ടിസാന്‍ ആന്‍ഡ് ഓട്ടോണമസ് റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് പറയുന്നു. ഇന്തോ-പസഫിക് നയത്തിലെ പ്രധാന കക്ഷിയായി ഇന്ത്യയെയാണ് അമേരിക്ക കാണുന്നത്. ചൈനയ്‌ക്കെതിരെ നടപടിയുമായി പോകുമ്പോഴും ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്കു നേരെ യുഎസിന് കണ്ണടയ്ക്കാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ യുഎസ് നേതാക്കള്‍ക്കിടയില്‍ വലിയ രോഷമുണ്ട്. ഇന്ത്യ കര്‍ഷക സമരത്തെ കൈകാര്യം ചെയ്ത രീതി ഏകാധിപത്യത്തെ സൂചിപ്പിക്കുന്നതാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. യുഎസ് പാര്‍ലമെന്റില്‍ ഈ വിഷയം വലിയ താല്‍പര്യമുണ്ടാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അംഗം പറയുന്നു. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഏകാധിപത്യവും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതാണ് സിആര്‍എസിന്റെ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിലുണ്ടായ ഇടിവും തുടര്‍ച്ചയായുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളും നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തുമെന്നാണു കരുതുന്നത്. ഇതൊക്കെ മറന്ന് ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുമാക്കുക ബൈഡന് മുന്നിലെ വെല്ലുവിളിയാണ്. ക്വാഡ് ഉച്ചകോടിക്ക് മുമ്പാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുവരെ ബൈഡന്റെ നയങ്ങള്‍ കര്‍ഷക സമരത്തിനെതിരെ ഉയര്‍ന്നിട്ടില്ല. മോഡി സര്‍ക്കാര്‍ കര്‍ഷക സമരത്തെ നേരിട്ടതിനെക്കുറിച്ചും ബൈഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍നിന്നു സമ്മര്‍ദം ശക്തമായതിനാല്‍ ബൈഡന് അധികകാലം മൗനമായിരിക്കാനാവില്ല.
അതേസമയം റിപ്പോര്‍ട്ട് ഇന്ത്യയെ അധികം ബാധിക്കില്ലെന്നാണ് രാഷട്രീയ നിരീക്ഷകര്‍ കരുതുന്നത്. നേരത്തെ സൗദി അറേബ്യക്കെതിരെ ജമാല്‍ ഖഷോഗി വധത്തില്‍ റിപ്പോര്‍ട്ട് വന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയും ഈ റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണില്ല. നേരത്തെ ട്രംപ് ഭരണകൂടവും കര്‍ഷക സമരത്തില്‍ യാതൊരു അഭിപ്രായവും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ആഗോള തലത്തില്‍ ഇന്ത്യയിലെ കര്‍ഷക സമരം ചര്‍ച്ചയാകുന്നത്് മോദി സര്‍ക്കാരിന് തലവേദനയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.