ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടതോടെ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. ഇക്കാര്യം ഔദ്യോഗികമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം ശോഭയെ അറിയിക്കുകയും ചെയ്തു. കൂടാതെ ബിജെപി ആസ്ഥാനത്ത് നിന്നുമുള്ള അറിയിപ്പും ലഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
പാര്‍ട്ടിയിലെ മറ്റ് എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുകൊണ്ട് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
നേരത്തെ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്‍ ശോഭ കഴക്കൂട്ടത്ത് തന്നെ ഇന്നലെയോടെ സീറ്റുറപ്പിച്ചിരുന്നു.
എന്നാല്‍ എതിര്‍ പക്ഷക്കാരായ കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ചേര്‍ന്ന് ശോഭയെ ഒഴിവാക്കുന്നതിനായി അപ്രതീക്ഷിത സ്ഥാനാര്‍ഥി എന്ന നിലയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മോഡിയുടെ ഇടപെടലുണ്ടായതും ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.