പാലാ: ശതാഭിഷേക നിറവിലായിരിക്കുന്ന ജോൺ കച്ചിറമറ്റം നീണ്ട വർഷങ്ങളിലെ സ്തുത്യർഹമായ സമുദായ പ്രവർത്തനത്തിലൂടെ സമുദായ ശ്രേഷ്ഠനായിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോൺഗ്രസ് എന്ന സമുദായ സംഘടനയിൽ 18 വർഷം ജനറൽ സെക്രട്ടറിയായും എട്ട് വർഷം പ്രസിഡന്റായും സേവിച്ച ജോൺ കച്ചിറമറ്റത്തിന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ "സമുദായ ശ്രേഷ്ഠൻ " അവാർഡ് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കർദിനാൾ.
സമുദായത്തിന്റെ വളർച്ചയുടെ ചരിത്രവും പൂർവ്വികരുടെ സംഭാവനയും ഈ തലമുറയ്ക്ക് പകർന്നു കൊടുക്കുവാൻ കച്ചിറമറ്റം വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്ന് സഭയും സമുദായവും നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുവാൻ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതാണ്. വരും തലമുറയ്ക്കായി നമ്മുടെ പൂർവികർ ചെയ്തിട്ടുള്ള ത്യാഗോജ്വലമായ ജീവിതം നാമിന്ന് മാതൃകയാക്കണം. ഇതര സമൂഹത്തിനും രാജ്യത്തിനും മാതൃകപരമാകും വിധം കത്തോലിക്ക സമുദായം നിലകൊള്ളുവാൻ കത്തോലിക്ക കോൺഗ്രസ് പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു.
ജോൺ കച്ചിറമറ്റം നേതൃതം നൽകിയ സമുദായ ശാക്തീകരണതിന്റെ തുടർച്ചയാണ് ഇന്ന് കത്തോലിക്ക കോൺഗ്രസിലൂടെ ലോകം മുഴുവനുമുള്ള സമുദായംഗങ്ങളെ കോർത്തിണക്കുവൻ സാധിച്ചത് എന്ന് കർദിനാൾ പറഞ്ഞു. കത്തോലിക്ക കോൺഗ്രസിന്റെ വളർച്ചയിൽ അതിയായ സന്തോഷമുണ്ടെന്നും ജോൺ കച്ചിറമറ്റം ലോകം മുഴുവനുമുള്ള സീറോമലബാർ സമുദായാംഗങ്ങൾക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തും പ്രചോദനവും ഏകുന്ന വ്യക്തിപ്രഭാവം ആണെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ അവാർഡ് ജേതാവ് ജോൺ കച്ചിറമറ്റം കുടിയിറക്കുകൾക്കെതിരെ കത്തോലിക്ക കോൺഗ്രസിന് നേത്രത്വം നൽകിയത് സമുദായത്തിന്റെ വളർച്ചയ്ക്ക് ഉപകരിച്ചു എന്ന് പറഞ്ഞു .
"സമുദായ ശ്രേഷ്ഠ " അവാർഡ് ജേതാവായ ജോൺ കച്ചിറമറ്റത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ചു ആദരിച്ചു . ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയുന്നിലവും ഡയറക്ടർ ഫാ. ജിയോ കടവിയും ചേർന്ന് "സമുദായ ശ്രേഷ്ഠ" അവാർഡ് ഫലകം സമ്മാനിച്ചു. ബിഷപ്പ് ലഗേറ്റ് മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ അവാർഡ് തുകയായ ഒരു ലക്ഷം രൂപ കൈമാറി. കെ.സി.ബി സി . സെക്രട്ടറി റവ. ഫാ ജേക്കബ് പാലക്കപ്പിള്ളി, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റ് എം.എം ജേക്കബ്, ഗ്ലോബൽ ഭാരവാഹികളായ പ്രൊഫ. ജോയി മുപ്രപ്പള്ളി, സാജു അലക്സ് , ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , ബെന്നി ആന്റണി , തോമസ് പീടികയിൽ , ആന്റണി എൽ തൊമ്മാന , ഗ്ലോബൽ സമിതിയംഗങ്ങളായ ഡോ. സോജി അലക്സ് (യു.കെ) , ടോമി സെബാസ്റ്റ്യൻ (യു.കെ) , ഇമ്മാനുവൽ നിധിരി, ജോമി
കൊച്ചുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.