തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായ നികുതി റെയ്ഡ്

തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായ നികുതി റെയ്ഡ്

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന മണ്ഡലത്തിൽ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ റെയ്ഡ്. എൽ മുരുകൻ മത്സരിക്കുന്ന തിരുപ്പൂരിലെ താരാപുരം മണ്ഡലത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

ഡി.എം.കെ., എം.ഡി.എം.കെ., മക്കൾ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ്. ഡി.എം.കെ. തിരുപ്പൂർ ടൗൺ സെക്രട്ടറി കെ.എസ്. ധനശേഖരൻ, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിൻ നാഗരാജൻ, മക്കൾ നീതി മയ്യം ഖജാൻജി ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.

ബുധനാഴ്ച രാവിലെയാണ് കവിൻ നാഗരാജിന്റെ വീട്ടിൽ പരിശോധന ആരംഭിച്ചത്. പിന്നീട് വൈകീട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകകളിലും ചന്ദശേഖറിന്റെ ഉടമസ്ഥതയിലുള്ള അനിത ടെക്സ്കോട്ട് ലിമിറ്റഡിന്റെ ഓഫീസിലും പരിശോധന നടത്തുകയായിരുന്നു. താരാപുരത്ത് എൽ.മുരുകനെ എതിർത്ത് മത്സരിക്കുന്നത് ഡി.എം.കെയുടെ കായൽവിഴി സെൽവരാജാണ്. ചാർളിയാണ് മക്കൾ നീതി മയ്യം സ്ഥാനാർഥി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.