മരണാനന്തര നടപടികള്‍ക്ക് പുതിയ നിയമത്തിന് അംഗീകാരം നല്‍കി യുഎഇ ഫെഡറല്‍ കൗണ്‍സില്‍

മരണാനന്തര നടപടികള്‍ക്ക് പുതിയ നിയമത്തിന് അംഗീകാരം നല്‍കി യുഎഇ ഫെഡറല്‍ കൗണ്‍സില്‍

ദുബായ്: മരണാന്തരചടങ്ങുകളും സംസ്കാരവും സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ ഫെഡറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. മൃതദേഹം കൊണ്ടുപോകുക, കുളിപ്പിക്കുക, സംസ്കരിക്കുക തുടങ്ങിയ മരണാനന്തര കർമങ്ങളുടെ കാര്യങ്ങളെല്ലാം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങള്‍ നിയമത്തിലുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ ഈടാക്കും.

വിവിധ പക‍ർച്ചാവ്യാധികള്‍ മൂലമാണ് മരണം സംഭവിച്ചതെങ്കില്‍ അവരെ സംസ്കരിക്കുന്നതിന് പ്രത്യേകം സ്ഥലം നല്‍കും. അതുപോലെ തന്നെ നവജാത ശിശുക്കളുടെയും യുവാക്കളുടെയും മൃതദേഹം സംസ്കരിക്കുന്നത് പ്രത്യേക സ്ഥലത്താകും. രോഗം മൂലമോ വാഹനാപകടത്തിലോ അവയവങ്ങള്‍ നീക്കം ചെയ്താല്‍ അങ്ങനെയുളളവരെ സംസ്കരിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തും.രാജ്യത്തുളള ശ്മശാനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങളടങ്ങിയ ഡിജറ്റൽ ഡേറ്റാബേസിൽ സംസ്കാരം സംബന്ധിച്ച പുതിയ നിബന്ധനകള്‍ ഉണ്ടാകും. മൃതദേഹം വിദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവ് വ്യക്തികൾ വഹിക്കണമെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു.

നിയമം ലംഘിച്ചാല്‍ 10,000 മുതൽ 50,000 ദിർഹം വരെയാണ് പിഴ ഈടാക്കുക. അനുമതിയില്ലാതെ മൃതദേഹം സംസ്കരിക്കുന്നതും, സ്വന്തം സ്ഥലത്ത് മൃതദേഹം സംസ്കരിക്കുന്നതും നിയമലംഘനമാണ്. ഒരു വ‍ർഷത്തെ ജയില്‍ ശിക്ഷയും കൂടാതെ 10,000 മുതല്‍ 1,00,000 വരെ ദിർഹമാണ് പിഴ.

അതേസമയം അനുമതിയില്ലാതെ രാജ്യത്തേക്കോ പുറത്തേയ്ക്കോ മൃതദേഹം കൊണ്ടുപോകാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ 50,000 മുതല്‍ 1,00,000 വരെ ദിർഹമാണ് പിഴ. മൃതദേഹം സംസ്കരിച്ച സ്ഥലം നശിപ്പിക്കരുത്. അങ്ങനെയുണ്ടായാല്‍ അഞ്ച് വർഷം തടവും 1,00,000 മുതല്‍ 2,00,000 വരെ ദിർഹമാണ് പിഴ. കൂടാതെ മൃതദേഹത്തിന്റെയും സംസ്കാരചടങ്ങുകളുടേയും ഫോട്ടോയെടുക്കുന്നത് നിയമവിരുദ്ധമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.