കുവൈറ്റ്: സാധാരണ പ്രവാസികള്‍ ഉള്‍പ്പടെയുളളവർക്ക് യാത്രാവിലക്ക് തുടരുമ്പോഴും ഇന്ത്യയുള്‍പ്പടെ 15 രാജ്യങ്ങളില്‍ നിന്നുളളവർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് നിർബന്ധമാക്കി കുവൈറ്റ് . കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഫോർ സിവില്‍ ഏവിയേഷന്റേതാണ് നിർദ്ദേശം.
മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ് വർക്ക് അക്രഡിറ്റർ (മുന) അംഗീകരിച്ച പിസിആർ ടെസ്റ്റ് റിസല്‍റ്റാണ് വേണ്ടതെന്നാണ് നിർദ്ദേശം. ടെസ്റ്റ് റിസല്‍റ്റിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വിദേശത്തെ അംഗീകൃത ലബോറട്ടറികള്‍ തിരിച്ചറിയാനുളള ഏജന്‍സിയാണിത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്.
കോവിഡ് വ്യാപനം കൂടുതലുള്ള ഇന്ത്യ, യുഎഇ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, തുര്‍ക്കി, ഫിലിപ്പീന്‍സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിർദ്ദേശം നല്‍കിയിട്ടുളളത്.
ഇന്ത്യയുള്‍പ്പടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് നേരത്തെ തന്നെ പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് വേണമെന്നനിർദ്ദേശമുണ്ടായിരുന്നു. അതിനോടപ്പമാണ് 10 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 26 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.
നിലവില്‍ സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍,ഗാർഹിക തൊഴിലാളികള്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവർ നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമാണ് കുവൈറ്റിലേക്ക് യാത്രാനുമതി ഉള്ളത്. പുതിയ നിയമം പ്രാബല്യത്തിലാവുന്ന മാർച്ച് 26 മുതല്‍ വ്യോമഗതാഗതം എല്ലാവർക്കുമായി ആരംഭിക്കുമോയെന്നുളളതില്‍ വ്യക്തതയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.