ഗ്ലോബൽ വില്ലേജ്: വീസാ നടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി ജി ഡി ആർ എഫ് എ

ഗ്ലോബൽ വില്ലേജ്: വീസാ നടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി ജി ഡി ആർ എഫ് എ

ദുബൈ :ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെ വീസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഒരുങ്ങി ജി ആർ എഫ് എ ദുബൈ. ഇത് സംബന്ധിച്ച് ഗ്ലോബൽ വില്ലേജും, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും പരസ്പരം കൈകോർത്തു പ്രവർത്തിക്കും. ഗ്ലോബൽ വില്ലേജ് പാർട്ണർ ഹാപ്പിനസ് സെന്റർ എന്ന പേരിലുള്ള പ്രത്യേക ചാനൽ വഴിയാണ് വീസാ നടപടികൾ ദ്രുതഗതിയിലാക്കുക. ഈ കേന്ദ്രം പങ്കാളികളുടെ വിസ അപേക്ഷയും, മറ്റു ബിസിനസ് ആവിശ്യങ്ങളും നിറവേറ്റപ്പെടുന്ന ഓൺലൈൻ പോർട്ടലായിരിക്കും. കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഈ മാസം 25 നാണ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ആരംഭം കുറിക്കുക.

ഇപ്പോൾ ദുബൈ ബിസിനസ്സിനായി വീണ്ടും തുറന്നിരിക്കുന്നു. ലോകത്തിന്റെ കണ്ണുകൾ വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സഹകരണം- സർക്കാർ അധികാരികളുടെ ഐക്യദാർഢ്യത്തിന്റെയും, പിന്തുണയുടെയും പ്രാധാന്യം വ്യക്തമാകുന്നുവെന്ന് കസ്റ്റമർഹാപ്പിനസ് സെന്ററിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജറും, ജിഡിആർഎഫ്എയിലെ ഗ്ലോബൽ വില്ലേജ് ടീം ചീഫുമായ ലഫ് :കേണൽ ജാസി ആഹ് ലി പറഞ്ഞു.

ദുബൈയുടെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന്റെ വിജയത്തിനും,ഞങ്ങളുടെ സഹകരണങ്ങൾ ഏറെ സഹായിക്കുന്നു.ദീർഘകാലത്തെ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക ടൂറിസം മേഖലയെ കൂടുതൽ സജീവമാക്കാൻ ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജി ഡിആർഎഫ്എഡി യുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഗ്ലോബൽ വില്ലേജിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലി അൽ സുവൈദിയും അറിയിച്ചു.

രജതജൂബിലിയുടെ നിറവിലുള്ള പുതിയ സീസണിലെ സന്ദർശകർക്ക്- ഏറ്റവും വേഗത്തിൽ തന്നെ വീസാകൾ ഇഷ്യു ചെയ്യുമെന്ന് ജി ഡി ആർ എഫ് എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ ശക്തമായ മുൻ കരുതൽ നടപടിയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത് . ലോക ടൂറിസ കേന്ദ്രങ്ങളുടെ പ്രധാന സ്ഥിരാ കേന്ദ്രങ്ങളിൽ ഒന്നായ ദുബൈയിലേക്ക് ആരോഗ്യ സുരക്ഷാ മുൻ കരുതൽ ഉറപ്പൂവരുത്തികൊണ്ടാണ് ഓരോ സഞ്ചാരികളെയും പ്രവേശിപ്പിക്കുന്നത്.ഒക്ടോബർ 25 മുതൽ 2021 ഏപ്രിൽ വരെയാണ് ഗ്ലോബൽ സീസൺ 25.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.