സിപിഎം-ബിജെപി ഒത്തുകളി: ബാലശങ്കറിന്റെ ആരോപണം ഗൗരവമായി അന്വേഷിക്കണമെന്ന് പി.പി മുകുന്ദന്‍

 സിപിഎം-ബിജെപി ഒത്തുകളി: ബാലശങ്കറിന്റെ ആരോപണം  ഗൗരവമായി അന്വേഷിക്കണമെന്ന് പി.പി മുകുന്ദന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഒത്തുകളിയുണ്ടെന്ന ആര്‍.ബാലശങ്കറിന്റെ ആരോപണം പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍.

ഉന്നത സ്ഥാനത്തിരിക്കുന്ന ബാലശങ്കര്‍ വെറുതെ ആരോപണം ഉന്നയിക്കുമെന്ന് താന്‍ കരുതുന്നില്ല. ഭരണ സാധ്യത ഇല്ലാഞ്ഞിട്ടും കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നത് അനാവശ്യ ചര്‍ച്ചയ്ക്ക് ഇടവരുത്തിയെന്ന് പി പി മുകുന്ദന്‍ പരിഹസിച്ചു.

ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തില്‍ പോകാനായിരിക്കാം സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. സൗകര്യങ്ങള്‍ കൂടുന്ന സമയത്ത് നേതാക്കള്‍ വന്ന വഴി മറക്കരുതെന്നും പി.പി മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി. സൗകര്യങ്ങള്‍ കൂടുമ്പോള്‍ നേതാക്കള്‍ വന്ന വഴി മറക്കരുത്.

വിജയ യാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കേണ്ടി വരുന്ന പാര്‍ട്ടിയായി ബിജെപി മാറരുതെന്നും മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.