കൊച്ചി : സന്തോഷ് ജോർജ് കുളങ്ങര എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിൽ സഞ്ചാരത്തിന്റെ കുടമണികൾ കിലുങ്ങുവാൻ തുടങ്ങും . പരസ്യങ്ങളുടെ മേലാപ്പില്ലാതെ താൻ സഞ്ചരിച്ച സ്ഥലങ്ങളിൽ കൂടെ പ്രേക്ഷകനെയും കൊണ്ടു പോകുന്ന സഫാരി ചാനൽ സഞ്ചാര സാഹിത്യലോകത്തിന് ഒരു മുതൽ കൂട്ടാണ്. അദ്ദേഹത്തിന്റെ ചരിത്ര രാഷ്ട്രീയ നിരീക്ഷണങ്ങളും ശ്രീകണ്ഠൻ നായരേ പ്പോലും നിഷ്പ്രഭമാക്കുന്ന വാക് സാമർഥ്യവും മലയാളിയുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.
അദ്ദേഹം ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത് ലോകചരിത്രത്തിൽ നിന്നുതന്നെ മായ്ച്ചു കളയപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളുടെ വംശഹത്യയെക്കുറിച്ച് പറയുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന സഫാരി പ്രോഗ്രാമിലൂടെയാണ്.
എ ഡി മൂന്നൂറുകളിൽ ക്രിസ്ത്യൻ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രമാണ് അർമേനിയ. ബൈസൈന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അർമേനിയയും. ഓട്ടോമൻ തുർക്കികൾ ബൈസൈന്ത്യൻ സാമ്രാജ്യം കീഴടക്കിയതിനെ തുടർന്ന് അർമേനിയൻ ക്രിസ്ത്യാനികൾക്ക് പ്രത്യേക നികുതി സംവിധാനം ഏർപ്പെടുത്തി. ഈ നികുതി സംവിധാനം ( ജിസ്സയ്യ - ഇസ്ലാമിക ഖാലിഫേറ്റ് ഭരണത്തിൽ മറ്റുമത വിഭാഗങ്ങളിൽ നിന്നും ഈടാക്കുന്ന പ്രത്യേക നികുതി ) അർമേനിയക്കാർ എതിർത്തതിനെ തുടർന്ന് ഓട്ടോമൻസൈന്യവും മുസ്ലിം കുർദുകളുടെ നാടോടി സൈന്യവും ചേർന്ന് അർമേനിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു . പതിനായിരങ്ങൾ കൊല്ലപ്പെട്ട ഈ ചരിത്ര സംഭവം ‘ഹമീദിയൻ മസാക്കർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഓട്ടോമൻ സാമ്രാജ്യത്തിൽ യുവ തുർക്കികൾ പിടിമുറുക്കിയതിനെ തുടർന്ന് വീണ്ടും അർമേനിയൻ വംശജർ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു .1915 -16 കാലഘട്ടത്തിൽ സിറിയയിലെ അലെപ്പോയിലേക്കു അർമേനിയൻ വംശജരെ പലായനം ചെയ്യിപ്പിച്ചു. ഈ പലായനം ലോക മനുഷ്യ ചരിത്രത്തിലെ ദുരിത പൂർണ്ണമായ യാത്രയായി കരുതപ്പെടുന്നു . സ്ത്രീകൾ മതം മാറി തുർക്കി മുസ്ലീമുകളെ വിവാഹം കഴിച്ചാൽ സ്വാതന്ത്രം ലഭിച്ചിരുന്നു . അല്ലാത്തവരായ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി ചന്തകളിൽ വിൽക്കപ്പെട്ടു. പതിനായിരക്കണക്കിന് അംഗങ്ങളുള്ള യാത്ര സംഘത്തിൽ യാത്രാവസാനം നൂറോ ഇരുന്നൂറോ അംഗങ്ങൾ മാത്രമായി ചുരുങ്ങിയിരുന്നു .
അതി ക്രൂരമായ ഇത്തരം ക്രിസ്ത്യൻ വംശഹത്യകൾ ലോകം അറിയാതെ മൂടിവയ്ക്കുവാൻ തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം ശ്രദ്ധിച്ചിരുന്നു. 15 ദശലക്ഷം അർമേനിയക്കാരെ കൂട്ടക്കൊല ചെയ്തതിനെ "ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ" എന്ന് പോപ്പ്ഫ്രാൻസിസ് വിശേഷിപ്പിച്ചത് തുർക്കിയുടെ വൻ പ്രതിഷേധത്തിനിടയാക്കി. അദ്ദേഹത്തിന്റെ മുൻഗാമിയായ പോപ്പ് ജോണ്‍പോള്‍ രണ്ടാമനും വംശഹത്യ എന്ന വാക്കുപയോഗിച്ചിരുന്നു .
നൂറ്റാണ്ടുകളായി നില നിന്ന വംശഹത്യകൾ ഇന്നും തുടരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം നടന്ന അർമേനിയ- അസർബൈജാൻ യുദ്ധത്തിൽ സിറിയയിൽ നിന്നും ഇസ്ലാമിക തീവ്രവാദികൾ അസിർബൈജാന്റെ പക്ഷം പിടിച്ച് അർമേനിയ്ക്കു എതിരെ യുദ്ധം നടത്തുന്നു എന്ന് അർമേനിയ ലോകത്തോട് വിളിച്ച് പറഞ്ഞത് . പക്ഷെ യുദ്ധത്തിൽ പരാജയപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികൾ തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ശവക്കല്ലറകൾ പോലും പൊളിച്ചു കൊണ്ട് യാത്രയായത് , തങ്ങളുടെ മരിച്ചവരെ പോലും തുർക്കികൾ വെറുതെ വിടില്ല എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്.
ലോകം ശ്രദ്ധിക്കാതെ കിടന്ന അർമേനിയൻ വംശഹത്യയുടെ ക്രൂര മുഖം അനേകായിരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ മാറാത്ത മുറിപ്പാടുകൾ പതിപ്പിക്കുന്നതിലും അവറിയാതെതന്നെ കണ്ണുനീർചാലുകൾ കീറുന്നതിനും ഈ സഞ്ചാരിയുടെ ഡയറി ഇടയാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.