'ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും'; മെട്രോമാൻ ഇ. ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി

'ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും'; മെട്രോമാൻ ഇ. ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട്: ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനാണ് ശ്രീധരൻ. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയിൽ എത്തിയപ്പോൾ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരൻ മാറിയെന്നും ശ്രീധരന്റേത് വെറും ജൽപനങ്ങളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപ്പാക്കുവെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം ഉയർത്തുന്ന ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് വിശ്വാസികൾക്ക് സംശയങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം എൽഡിഎഫിന് ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ കോലീബി(കോൺഗ്രസ്–ലീഗ്–ബിജെപി) സഖ്യം ഇത്തവണയുമുണ്ടാകാം. ജനങ്ങൾ ജാഗ്രത കാട്ടണമെന്നും കോലീബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കെജി മാരാരുടെ ബൂത്ത് ഏജന്റായിരുന്നു താനെന്ന ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണത്തെയും മുഖ്യമന്ത്രി തള്ളി. തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥി കെ ബാബു പരസ്യമായി ബിജെപിയോട് വോട്ടു തേടിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.