ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കോവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു.
39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന കണക്കനുസരിച്ച് ഒരാഴ്ചയിലെ ശരാശരിയിൽ എല്ലാ ദിവസവും അഞ്ച് ശതമാനത്തിൽ കൂടുതൽ വർധനവാണ് ഉണ്ടാകുന്നത്. പല സംസ്ഥാനങ്ങളിലും വലിയ വര്‍ധനവാണ് കോവിഡ് കേസുകളില്‍ ഉണ്ടാകുന്നത്.
അതേസമയം രാജ്യത്ത് ആകെ പോസിറ്റിവ് ആയവരുടെ എണ്ണം 1,15,14,331 ആയി. നിലവില്‍ 2,71,282 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 154 പേരുള്‍പ്പടെ ആകെ കോവിഡ് മരണങ്ങള്‍ 1,59,370 ആണ്. 3,93,39,817 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.