ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു; ചിഹ്നത്തില്‍ വ്യക്തത ആയില്ല

 ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു; ചിഹ്നത്തില്‍ വ്യക്തത ആയില്ല

കോട്ടയം: പി.സി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ ലയിച്ചതിനെ തുടര്‍ന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് രാജി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് 2016-ല്‍ മത്സരിച്ചാണ് ഇവര്‍ സിറ്റിങ് സീറ്റായ തൊടുപുഴയില്‍ നിന്ന് പി.ജെ. ജോസഫും കടുത്തുരുത്തിയില്‍ നിന്ന് മോന്‍സ് ജോസഫും എംഎല്‍എയായത്.

ജോസ് കെ.മാണിയുമായി വഴിപിരിഞ്ഞ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.

ഇതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി തോമസാണ് കത്ത് നല്‍കിയത്. എന്നാല്‍ സങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഇത് പരിഗണിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.