കന്നിവോട്ടര്‍മാരും യുവജനങ്ങളും തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കണം: ടിക്കാറാം മീണ

കന്നിവോട്ടര്‍മാരും യുവജനങ്ങളും തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കണം: ടിക്കാറാം മീണ

തിരുവനന്തപുരം: കന്നി വോട്ടര്‍മാരും യുവജനങ്ങളും തിരഞ്ഞെടുപ്പിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണമെന്നും കേരളത്തിലെ ജനങ്ങള്‍ പൊതുവേ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂര്‍ണ ബോധമുള്ളവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ സ്വീപും ശുചിത്വ മിഷനും സംയുക്തമായി സജ്ജീകരിച്ച മാതൃകാ ഹരിത പോളിംഗ് ബൂത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡിന്റെ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിലുണ്ടാകുന്ന ബയോമെഡിക്കല്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ളവ തരംതിരിച്ച്‌ ശേഖരിച്ച്‌ നിര്‍മാര്‍ജനം ചെയ്യുന്നത് എങ്ങനെയെന്നും മനസിലാക്കാം. മോക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും ബൂത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അദ്ധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുപ്പിലെ ഹരിതചട്ടം സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ആറുവരെ മാതൃകാ പോളിംഗ് ബൂത്ത് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയാണ് ബൂത്ത് പ്രവര്‍ത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.