റഷ്യയില്‍നിന്ന് വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ഇന്ത്യയെ വിലക്കുമെന്ന് യുഎസ്.

റഷ്യയില്‍നിന്ന് വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ഇന്ത്യയെ വിലക്കുമെന്ന് യുഎസ്.

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടാല്‍ ഇന്ത്യക്കെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്ന് യുഎസ്. ജോ ബൈഡന്‍ ഭരണകൂടത്തിന് ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ഇന്ത്യയെ അറിയിക്കാന്‍ യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബോബ് മെനന്‍ഡസ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിര്‍ദേശം നല്‍കി. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ലോയിഡ് ഓസ്റ്റിന്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തിയിരുന്നു.

എസ് 400 വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിച്ചാല്‍, കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമത്തിന്റെ 231 വകുപ്പുപ്രകാരം ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അറിയിക്കാന്‍ ബോബ് മെനന്‍ഡെസ് ലോയിഡ് ഓസ്റ്റിനു നല്‍കിയ കത്തില്‍ പറയുന്നു.

എസ് 400 മിസൈല്‍ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം 800 മില്യണ്‍ ഡോളര്‍ റഷ്യക്ക് കൈ മാറിക്കഴിഞ്ഞു . 5.5 ബില്യണ്‍ ഡോളറിന്റെ ഇടപാടിലെ ആദ്യ സെറ്റ് ഉപകരണങ്ങള്‍ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിന് തുര്‍ക്കിക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ജോ ബൈഡന്‍ അധികാരമേറ്റെടുത്തതിനുശേഷം യുഎസില്‍നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ഓസ്റ്റിന്‍. വ്യോമ, നാവിക സേനകള്‍ക്കായി യുഎസില്‍നിന്ന് ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന സന്നദ്ധഡ്രോണുകള്‍, 150ലധികം കോംബാറ്റ് ജെറ്റുകള്‍ എന്നിവയെക്കുറിച്ചു ഓസ്റ്റിനുമായി ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയുമായുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥായിലായിരുന്നപ്പോഴാണ് യുഎസില്‍നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.

സെനിക സാങ്കേതികവിദ്യയുടെ വികസനത്തിനും സംഭരണത്തിനുമായി യുഎസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇതിന് തടസമാകുമെന്നും ഇന്ത്യയിലെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്റ്റിനുള്ള കത്തില്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്;

ബൈഡൻ - മോഡി ബാന്ധവം റഷ്യൻ എസ്-400ൽ തട്ടി തകരുമോ?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.