ഗര്‍ഭാവസ്ഥയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച സ്ത്രീ ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നല്‍കി

ഗര്‍ഭാവസ്ഥയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച സ്ത്രീ ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നല്‍കി

വാഷിംഗ്ടണ്‍: ഗര്‍ഭാവസ്ഥയില്‍ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് വിധേയയായ സ്ത്രീ കൊറോണ വൈറസിനെതിരായ ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നല്‍കി. ലോകത്തില്‍ ആദ്യമായി ന്യൂയോര്‍ക്കിലാണ് ഒരു കുഞ്ഞ് കോവിഡിനെതിരായ ആന്റിബോഡിയുമായി ജനിക്കുന്നത്.
അമ്മയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രസവശേഷം കുഞ്ഞിന്റെ രക്തം പരിശോധിച്ചപ്പോഴാണ് കോവിഡിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. മോഡേണയുടെ വാക്സിന്‍ കുത്തിവച്ച സ്ത്രീയാണ് ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.

അതേസമയം, പ്രതിരോധ കുത്തിവയ്പ് നല്‍കിയ അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആന്റിബോഡി കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ ദീര്‍ഘകാല പഠനങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. നേരത്തെ സിംഗപ്പൂരില്‍ കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞില്‍ ആന്റിബോഡി കണ്ടെത്തിയ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.