കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു. ട്വന്റി 20യുടെ ഉപദേശക സമിതി അംഗം, യൂത്ത് കോര്‍ഡിനേറ്റര്‍, ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ വര്‍ഗീസ് ജോര്‍ജ് പ്രവര്‍ത്തിക്കും. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. വിദേശത്ത് ഒരു കമ്പനിയില്‍ സി.ഇ.ഒ ആയി ജോലി നോക്കുകയായിരുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ജോലി രാജിവെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
സിനിമാ നടന്‍ ലാലും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഉപദേശക സമിതിയില്‍ ലാല്‍ പ്രവര്‍ത്തിക്കും. യൂത്ത് വിംഗ്, സീനിയര്‍ സിറ്റിസണ്‍ വിംഗ്, വനിതാ വിംഗ് തുടങ്ങിയവ രൂപീകരിച്ച് പാര്‍ട്ടി വിപുലമാക്കാനാണ് ട്വന്റി 20 ശ്രമിക്കുന്നത്.
ട്വന്റി 20 എറണാകുളം ജില്ലയില്‍ അഞ്ചു സീറ്റിലാണ് മത്സരിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം കൂടാതെ മൂന്ന് പഞ്ചായത്തിലും എറണാകുളം ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിലും ട്വന്റി 20 വിജയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്റി 20 തയ്യാറെടുക്കുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.