അഡ്വ. ബിജു ആന്റണി സോന്‍ടാ ഹൗസ് അഭയാര്‍ത്ഥി അസോസിയേഷന്റെ ഭരണസമിതിയില്‍

അഡ്വ. ബിജു ആന്റണി സോന്‍ടാ ഹൗസ്  അഭയാര്‍ത്ഥി അസോസിയേഷന്റെ ഭരണസമിതിയില്‍

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സോന്‍ടാ ഹൗസ് അഭയാര്‍ത്ഥി (Zonta House Refuge Association) അസോസിയേഷന്റെ ഭരണസമിതിയിലേക്ക് അഡ്വക്കേറ്റ് ബിജു ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. 37 വര്‍ഷങ്ങളായി സമൂഹത്തിലെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി അസോസിയേഷന്‍ പെര്‍ത്തിലെ വെല്ലിട്ടന്‍ കേന്ദ്രമായി അഭയ കേന്ദ്രവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

സമൂഹത്തില്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കുടുംബങ്ങളെ സഹായിക്കുക, സുരക്ഷിത മാര്‍ഗങ്ങളിലേക്ക് വ്യക്തികളെ നയിക്കുക, കുടുംബ ഭദ്രതയ്ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുക, നിയമ സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ കേന്ദ്രീകൃതമായി ഇടപെടല്‍ നടത്തി വരുന്ന സംഘടനയാണ് സോന്‍ടാ ഹൗസ്.

ഓസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും നിയമജ്ഞനും ആയ ബിജു തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മുരിങ്ങുര്‍ സ്വദേശിയാണ്. സോന്‍ടാ ഹൗസ് ചെയര്‍പേഴ്‌സണ്‍ ഗെയില്‍ കട്ടീസ് (ഗ്രാന്‍ഡ് തോട്ടന്‍ പാര്‍ട്ണര്‍ ), സാറാ ജോസി (കെപിഎംജി ഡയറക്ടര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ഉപസമിതിയില്‍ ആയിരിക്കും ബിജു ആന്റണി പ്രവര്‍ത്തിക്കുക.

ഈ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് അഡ്വ. ബിജു ആന്റണി. സീ ന്യൂസ് ലൈവിന്റെ ഓസ്‌ട്രേലിയയിലെ നിയമകാര്യ ലേഖകന്‍കൂടിയാണ് ഇദ്ദേഹം. ഭാര്യ: എവെലിന്‍. മക്കള്‍ഛ മരിയ, ക്രിസ്റ്റിന, എസ്‌തേര്‍, കെസിയ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.