കല്‍പ്പറ്റ: കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്റുമായ കെ.സി റോസക്കുട്ടി ടീച്ചര്‍ രാജിവെച്ചു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായിരുന്നു കെ.സി റോസക്കുട്ടി.
ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ഈ രീതിയില്‍ ഇനിയും തുടരാന്‍ കഴിയില്ല. ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1991 ല്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു റോസക്കുട്ടി. 95-96 കാലഘത്തില്‍ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വര്‍ഷം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു.
2001 മുതല്‍ 2012 വരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2012 ഏപ്രില്‍ മുതല്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള വനിത കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി നേരത്തെ റോസക്കുട്ടി ടീച്ചര്‍ രംഗത്തുവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.