മുംബൈ: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. വൈറസിന്റെ പുനരുല്പാദന നിരക്ക് 1.32 ലേക്ക് ഉയര്‍ന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 24,645 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,04,327 ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 58 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ 53457 കോവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ 1,640ഉം കര്‍ണാടകയില്‍ 1445ഉം ഡല്‍ഹിയില്‍ 888ഉം ആണ് പുതിയ കേസുകള്‍. വാക്‌സിനേഷന്‍ ആരംഭിച്ചതിന് ശേഷം കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വന്‍ വീഴ്ച വരുത്തുന്നതായാണ് കണ്ടെത്തല്‍. കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര. ഒരുഘട്ടത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഞായറാഴ്ച മാത്രം 30535 പേര്‍ക്കായിരുന്നു ഇവിടെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് വന്നെങ്കിലും സ്ഥിതിഗതികള്‍ ആശങ്ക ഉയര്‍ത്തുന്നത് തന്നെയാണ്. ലോക്ക് ഡൗണ്‍ അടക്കം കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും കര്‍ശനമായി തന്നെ നടപ്പാക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം കുറയാതെ നില്‍ക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പുണ്ടായിരുന്ന ജംബോ ഹോസ്പിറ്റല്‍ സംവിധാനം വീണ്ടും ആരംഭിച്ചു.
കിടക്കകള്‍ ലഭ്യമല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പൂനെ കോളജ് ഓഫ് എഞ്ചിനിയറിംഗിലാണ് 500 കിടക്കകളുടെ സൗകര്യവുമായി ജംബോ ആശുപത്രി സംവിധാനം ഒരുങ്ങുന്നത്. മറ്റ് ആശുപത്രികളിലും കോവിഡ് രോഗികള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം നിലവിലെ സ്ഥിതിഗതികളില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.