റോഹിംഗ്യന്‍ ക്യാമ്പിലെ തീപിടുത്തത്തില്‍ 15 മരണം; 400 പേരെ കാണാതായി

റോഹിംഗ്യന്‍ ക്യാമ്പിലെ തീപിടുത്തത്തില്‍ 15 മരണം; 400 പേരെ കാണാതായി

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ തീപിടുത്തത്തില്‍ 15 പേര്‍ മരച്ചെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി. 400 പേരെ കാണാതായെന്നും, 560 പേര്‍ക്ക് പരുക്കേറ്റുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ദക്ഷിണ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തമുണ്ടാകുന്നത്. കോക്സ് ബസാറിലെ ബലുഖാലി ക്യാമ്പിലാണ് ആദ്യം തീപിടുത്തമുണ്ടാകുന്നത്. തുടര്‍ന്ന് സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലും റോഹിംഗ്യന്‍ ക്യാമ്പുകളില്‍ തീപിടുത്തം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആളപായം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.