ഗുരുവായൂരില്‍ ബിജെപി അടിച്ചത് ലക്ഷങ്ങളുടെ പോസ്റ്റര്‍; ഇനിയെന്ത് ചെയ്യുമെന്നറിയാതെ പ്രവര്‍ത്തകര്‍

ഗുരുവായൂരില്‍ ബിജെപി അടിച്ചത് ലക്ഷങ്ങളുടെ  പോസ്റ്റര്‍; ഇനിയെന്ത് ചെയ്യുമെന്നറിയാതെ പ്രവര്‍ത്തകര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി നിവേദിതയ്ക്കു വേണ്ടി അച്ചടിച്ച ലക്ഷങ്ങളുടെ പോസ്റ്ററുകള്‍ പാഴായി. പോസ്റ്ററുകള്‍ ഗുരുവായൂരിലെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു ലക്ഷത്തിലേറെ പോസ്റ്ററുകളാണ് അച്ചടിച്ചത്. 55,000 വീതം നാലു തരത്തിലുള്ളതാണിത്. കൂടാതെ ഫ്‌ളക്സുകള്‍ 2000, വാള്‍പോസ്റ്ററുകള്‍ 25,000, അഭ്യര്‍ഥനകള്‍ 75000 എന്നിവയും തയ്യാറാക്കിയിരുന്നു. സ്ഥാനാര്‍ഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈവീശി നില്‍ക്കുന്നത്, കൈകൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാള്‍ പോസ്റ്ററുകളാണ് അച്ചടിച്ചത്. ഇതെല്ലാം ഇനിയെന്തു ചെയ്യുമെന്ന വിഷമത്തിലാണ് പ്രവര്‍ത്തകര്‍. സാമൂഹിക മാധ്യമങ്ങളിലും നിവേദിത സജീവമായിരുന്നു. ജനങ്ങളെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നത്.

നിവേദിതയുടെ പത്രിക തള്ളിയതോടെ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തുടരുകയാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കാനാണ് ആലോചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.