കോട്ടയം: മാധ്യമരംഗത്തെ പുത്തന്‍ സാധ്യതകളെ കണ്ടത്തി യുവതലുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം. ഓരോ വിദ്യാര്‍ത്ഥിയേയും സ്വന്തമായി വാര്‍ത്തകള്‍ കണ്ടെത്തുവാനും, അത് ജനങ്ങളിലേക്ക് എത്തിക്കുവാനും മികച്ച പരിശീലനത്തിലൂടെ പ്രാപ്തമാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. അതിന്റെ ആദ്യപടിയാണ് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ന്യൂസ് ബുള്ളറ്റിന്‍. കഴിവുറ്റ മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ മികച്ച പരിശീലനം കൂടിയേ തീരൂ. അതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന് സാധിച്ചിട്ടുണ്ട്.
ആദ്യ ന്യൂസ് ബുള്ളറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സിപാസ് ഡയറക്ടര്‍ ഡോ. പി. കെ പത്മകുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ലിജി മോള്‍ പി ജേക്കബ്, അധ്യാപകരായ ഷെറിന്‍ പി ഷാജി, ഗില്‍ബര്‍ട്ട് എ. ആര്‍, പ്രിയങ്ക പുരുഷോത്തമന്‍, വിദ്യാര്‍ത്ഥികളായ കെസിയ ആനി ജോസഫ്, ബിന്‍സിമോള്‍ ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.