ഇസ്ലാമാബാദ്: ലോകത്ത് ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് പുതിയ ഉദാഹരണം പാകിസ്താനില്‍നിന്ന്. ലാഹോറില്‍ ക്രൈസ്തവ ബാലികയെ ഇസ്ലാംമത വിശ്വാസി തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. ഷക്കൈന മാസിഹ് എന്ന 13 വയസുള്ള ബാലികയ്ക്കാണ് ദുരനുഭവമുണ്ടായത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ലാഹോറിലെ വാലന്‍സിയയില്‍ അമ്മ സമീനയോടൊപ്പം ജോലി ചെയ്യവേയാണ് പെണ്‍കുട്ടിയെ ഫെബ്രുവരി 19-ന് കാണാതാകുന്നത്. പരാതിയുമായി മാതാപിതാക്കളായ സമീനയും ജോണ്‍സണും പോലീസ് സ്‌റ്റേഷനിലെത്തിയിട്ടും ഫലമുണ്ടായില്ല.
ദിവസങ്ങള്‍ക്കു ശേഷമാണ് അലി ബഷീര്‍ എന്ന ഇസ്ലാം മത വിശ്വാസി ഷക്കൈനയെ വിവാഹം ചെയ്തതായി പോലീസ് മാതാപിതാക്കളെ അറിയിക്കുന്നത്.
ഇസ്ലാം രീതിയിലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും പോലീസ് കാണിച്ചു. തന്റെ മകള്‍ ബാലികയാണെന്നും നിയമപരമായി വിവാഹത്തിന് സാധുതയില്ലെന്നുമുള്ള മാതാപിതാക്കളുടെ അപേക്ഷ പോലീസും പരിഗണിച്ചില്ല. ഇതോടെ മകളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മകളെ തിരിച്ചുകിട്ടുന്നതു വരെ പോരാട്ടം തുടരുമെന്ന് സമീന പറഞ്ഞു.
പാകിസ്താനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവം മൂലം ക്രൈസ്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേമാക്കുന്നതും വ്യാപകമാണ്. ബാല വിവാഹ നിരോധന നിയമം നിലവിലുള്ളപ്പോഴാണ് പുതിയ സംഭവങ്ങള്‍ ഉണ്ടാവുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്താലും അവര്‍ക്ക് രക്ഷപ്പെടാവുന്ന സാഹചര്യം അധികൃതര്‍തന്നെ ഒരുക്കിക്കൊടുക്കും. സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്‌സിന്റെ കണക്കുപ്രകാരം 2019 നവംബര്‍ മുതല്‍ 2020 ഒക്‌ടോബര്‍ മാസം വരെ ആയിലത്തിലധികം ക്രൈസ്ത പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തിയത്. ലോകത്ത് ക്രൈസ്തവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെങ്കിലും രാജ്യാന്തര തലത്തില്‍ അവ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.