അബുദബി കോവിഡ് 19 പിസിആർ പരിശോധനയുടെ നിരക്ക് 65 ദിർഹമായി കുറച്ചു. 85 ദിർഹത്തില്‍ നിന്നാണ് 65 ദിർഹമാക്കി കുറച്ചത്. അബുദബി ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അബുദബിയിലെ പൊതു സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പിസിആർ പരിശോധന ലഭ്യമാണ്.ഡ്രൈവ് ത്രൂ സ്ക്രീനിംഗ് സെന്ററുകളിലും പരിശോധനാ സൗകര്യം ലഭ്യമാകും. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഗതാഗതമേഖലയിലും ആരോഗ്യവകുപ്പിലും ലോണ്ട്രികളിലും സലൂണുകളിലും ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോഴുളള പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് നിരക്ക് കുറച്ചത്. അബുദബിയിലെ വാക്സിനെടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ആഴ്ചയിലൊരിക്കലും പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിനെടുത്ത ജീവനക്കാർ മാസത്തിലൊരിക്കല്‍ പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവാണെന്ന് ഉറപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.