ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകള്‍, ബാര്‍ അസോസിയേഷനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള സംഘടനകള്‍ കര്‍ഷകരുടെ ഇന്നത്തെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ്, റെയില്‍ ഗതാഗതം തടയും. കടകള്‍, മാളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ച് ബന്ദിനോട് സഹകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.