തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് ഇരട്ട വോട്ട്. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് ഇവര്‍ക്ക് വോട്ട്.
സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ ആരോപണത്തിന് പിന്നാലെ അമ്മക്കും ഇരട്ട് വോട്ടെന്ന കാര്യം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മരുമകളുടേയും വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ആയിരുന്നു ഇവര്‍ക്കെല്ലാം വോട്ടുണ്ടായിരുന്നത്.
നഗരത്തിലെ അദ്ദേഹത്തിന്റെ ക്യാംപ് ഓഫീസ് അഡ്രസിലേക്ക് വോട്ട് മാറ്റുകയായിരുന്നു. ഇതനുസരിച്ച് നഗരസഭയിലെ 51-ാം ബൂത്തിലാണ് വോട്ടുള്ളത്. എല്ലാവരുടേയും വോട്ടുകള്‍ ഇങ്ങോട്ട് മാറ്റിയെങ്കിലും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലെ വോട്ടറായി ദേവകിയമ്മയുടെ പേര് നിലവിലുണ്ട്. ഇതോടൊപ്പം നഗരസഭയിലും ദേവകിയമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ വോട്ട് നഗരസഭയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് ഇപ്പോഴും അമ്മയുടെ വോട്ട് പഞ്ചായത്തില്‍ തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.