കോവിഡ് വ്യാപനം; കർഫ്യൂ നീട്ടി ഒമാന്‍

കോവിഡ് വ്യാപനം; കർഫ്യൂ നീട്ടി ഒമാന്‍

മസ്കറ്റ്: രാത്രികാല കര്‍ഫ്യൂ നീട്ടി ഒമാന്‍. എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളിലും ഗതാഗത മേഖലയിലും മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം വരുത്തുന്നതെന്ന് ഒമാന്‍ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. എല്ലാ കടകളും, കോഫീ റസ്റ്റോറന്റ് ഷോപ്പുകളും മറ്റ് വ്യാപാര ഔട്ട്‌ലെറ്റുകളും വൈകുന്നേരം എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ പ്രവർത്തിക്കില്ല.

രാത്രി വിലക്കില്‍ കൂടുതല്‍ നിയന്ത്രണവും കര്‍ശനവുമായ നിബന്ധനകളും കൈക്കൊള്ളും. ആവശ്യമെങ്കില്‍ മുഴുവന്‍ സമയ ലോക്ക്ഡൗണിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.