അബൂജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാന തലസ്ഥാനത്തുനിന്ന് കഫഞ്ചനിലേക്കുള്ള യാത്രാമധ്യേ കടുന റിഡീംഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ് എന്ന സഭയിലെ അംഗങ്ങളെ കൊള്ളക്കാർ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയി.50 മില്യൺ ഡോളർ മോചനദ്രവ്യമാണ് അവർ മോചനത്തിനായി ആവശ്യപ്പെടുന്നത്.
പള്ളിയിൽ നിന്ന് പ്രാത്ഥനയ്ക്കും വചന പ്രഘോഷണത്തിനായും പോകുന്നതിനിടെ വൈകുന്നേരം 6 മണിയോടെ പള്ളിയുടെ ബസിൽ നിന്ന് എട്ട് പേരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പള്ളിയധികാരികൾ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയവരിൽ കടുന പ്രവിശ്യ 1 ൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളുമായ മിഷനറിമാരാണ് .രാത്രി 7മണിയോടുകൂടെ ശൂന്യമായ ബസിന്റെ ഫോട്ടോയുമായി എഞ്ചിനീയറായ എജെ കെന്നി ഫാരഡെ താൻ രക്ഷപ്പെട്ടു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രസിദ്ധപ്പെടുത്തിയത് വഴി വാർത്ത പുറംലോകമറിഞ്ഞു.
വടക്കുപടിഞ്ഞാറൻ നൈജീരിയയിലാണ് കടുന സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഏകദേശം 6.1 ദശലക്ഷം ജനസംഖ്യയുണ്ട്. ഹൗസ-ഫുലാനി ഗോത്രത്തിൽ പെടുന്ന ഭൂരിഭാഗവും മുസ്‌ലിംകളാണ്. കർഷകരായ ന്യൂനപക്ഷ വിഭാഗമാണ് ക്രൈസ്തവർ . 2018 ഒക്ടോബറിൽ നടന്ന സാമുദായിക ലഹളയിൽ 55 പേര് കൊല്ലപ്പെട്ടിരുന്നു . 2000 ൽ അന്നത്തെ ഗവർണർ മുഹമ്മദ് എ. മക്കാർഫി കടുന സംസ്ഥാനത്ത് ശരീഅത്ത് നിയമം കൊണ്ടുവന്നു. ശരീഅത്ത് നിയമം നിലവിൽ വന്നതോടെ ഇത് മതപരമായ സംഘർഷങ്ങൾകൂടുതൽ രൂക്ഷമായി , ക്രിസ്ത്യൻ ന്യൂനപക്ഷത്തെ മുസ്ലീമുകൾ കൂടുതൽ ഭയപ്പെടുത്തിതുടങ്ങി. നൈജീരിയ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രസ്താവിക്കുന്ന നൈജീരിയയുടെ 1999 ലെ ഭരണഘടനയ്ക്ക് വിരുദ്ധമായിരുന്നു ഈ മാറ്റം. ശരീഅത്ത് നിയമം നിലവിൽ വന്നത് കൂടുതൽ അക്രമത്തിലേക്ക് നയിക്കുകയും. 1,295 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തു. ക്രൈസ്തവരെ ഉന്മൂല നാശം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ബോക്കോഹറാം തീവ്രവാദ സംഘവുമായും ഐ എസ് ഐ എസുമായും ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഫുലാനികൾ.
കൃഷിയിടങ്ങൾ തീയിട്ടു നശിപ്പിക്കുക , സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുക ,പുരുഷന്മാരെ കൊന്നു കളയുക , എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ അവർ ന്യൂന പക്ഷമായ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.