കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകള്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതാണെന്നും ഇരുവരും മാപ്പു പറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെ ഇടയലേഖനം ഇറക്കിയത് ലത്തീന്‍ സഭയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനാണ് അല്‍മായ കമ്മീഷന്റെ മറുപടി.
എന്നാല്‍ ഇടയ ലേഖനം പൊതു സമൂഹത്തില്‍ ഉണ്ടാക്കിയ ചലനത്തില്‍ ഭയപ്പെടുകയാണ് മുഖ്യമന്ത്രിയും മേഴ്‌സികുട്ടിയമ്മയുമെന്ന് അല്‍മായ കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു. ഇരുവരും ബിഷപ്പിനെതിരെ അപക്വവും അടിസ്ഥാന രഹിതവുമായ പ്രതികരണമാണ് നടത്തിയിട്ടുള്ളതെന്നും അല്‍മായ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നുണകള്‍ പറഞ്ഞ് രക്ഷപ്പെടാനുള്ള ഇരുവരുടെയും ശ്രമം ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് അല്‍മായ കമ്മീഷന്‍ വ്യക്തമാക്കുന്നു.
അല്‍പ്പമെങ്കിലും സാമൂഹിക പ്രതിബദ്ധതയുണ്ടെങ്കില്‍ ഇരുവരും ചെയ്ത തെറ്റുകള്‍ തിരുത്തി പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും അല്‍മായ കമ്മീഷന്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ലത്തീന്‍ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെ രൂപത തരം താഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്നും യു.ഡി.എഫ് പ്രചരണമാണ് സഭ ഏറ്റെടുത്തിരിക്കുന്നതുമെന്നായിരുന്നു മേഴ്‌സി കുട്ടിയമ്മയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.