ഷാർജയില്‍ ഫീല്‍ഡ് ആശുപത്രി തുറന്നു; 200 ലധികം നഴ്സുമാരുടെ സേവനം ലഭ്യമാകും

ഷാർജയില്‍ ഫീല്‍ഡ് ആശുപത്രി തുറന്നു; 200 ലധികം നഴ്സുമാരുടെ സേവനം ലഭ്യമാകും

ഷാർജ: ഷാർജയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി തുറന്നു. 204 കിടക്കകളുളള ആശുപത്രി ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാന്‍ ഷെയ്ഖ് സേലം ബിന്‍ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.


7000 ചതുരശ്ര അടി വിസ്തൃതിയില്‍ 10 ദിവസം കൊണ്ടാണ് ആശുപത്രി സജ്ജമായത്. 48 കിടക്കകള്‍ തീവ്രപരിചരണം ആവശ്യമുളളവർക്കായി മാറ്റിവച്ചിട്ടുണ്ട്. 75 ഡോക്ടർമാർ, 231 നഴ്സുമാർ, 44 സാങ്കേതിക വിദഗ്ധർ, മറ്റ് ജോലിക്കാർ എന്നിവരുടെ സേവനം ആശുപത്രിയിലുണ്ടാകും.


അജ്മാനില്‍ ഫീല്‍ഡ് ആശുപത്രി തുറന്നതിന് ശേഷം കൂടുതല്‍ ആശുപത്രികള്‍ രാജ്യത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ (എന്‍സിഇഎംഎ) മാർച്ച് ആദ്യവാരം പ്രഖ്യാപിച്ചിരുന്നു. ഏഴോളം ഫീല്‍ഡ് ആശുപത്രികള്‍ തുടങ്ങാനാണ് തീരുമാനം. ഗുരുതരമായി കഴിയുന്ന രോഗികളെ ചികിത്സിക്കാനുതകുന്ന 292 കിടക്കകള്‍ ഉള്‍പ്പടെ 2058 കിടക്കകള്‍ ഉളളതരത്തിലായിരിക്കും ഇതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.