പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും ഇന്ന് കേരളത്തില്‍; മോഡി പാലക്കാട്, പ്രിയങ്ക തെക്കന്‍ ജില്ലകളില്‍

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും ഇന്ന് കേരളത്തില്‍; മോഡി പാലക്കാട്, പ്രിയങ്ക തെക്കന്‍ ജില്ലകളില്‍

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാലക്കാടാണ് നരേന്ദ്ര മോഡി എത്തുന്നത്. രാവിലെ 11 ന് കോട്ടമൈതാനിയിലാണ് പൊതു യോഗം.

ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി നഡ്ഡ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയിരുന്നു.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് കായംകുളം മണ്ഡലത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ മണ്ഡലങ്ങളില്‍ ആദ്യ ദിവസം പര്യടനം നടത്തും. വലിയതുറയില്‍ റോഡ് ഷോയിലും പങ്കെടുക്കും. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നാളെയാണ് പര്യടനം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.