ചെന്നൈ: അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമവും (സിഎഎ) കാര്‍ഷിക നിയമവും തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍. ഇത് തന്റെ വാഗ്ദാനമാണ,് സിഎഎ നടപ്പാക്കില്ലെന്ന എഐഎഡിഎംകെ വാഗ്ദാനം തെരഞ്ഞെടുപ്പ് നാടകമാണ്. ജോലാര്‍പേട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
എഐഎഡിഎംകെ, പിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ വോട്ടു ചെയ്തിരുന്നെങ്കില്‍ സിഎഎ പാസാകുമായിരുന്നില്ല. എടപ്പാടി പളനിസാമിയും എസ് രാംദോസുമാണ് അതിന് വ്യക്തിപരമായ ഉത്തരവാദികള്‍. സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും സ്റ്റാലിന്‍ വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.