ഷാർജ : കച്ച പാർക്കിംഗ് എന്നറിയിപ്പെടുന്ന മണല്‍പ്രദേശങ്ങളിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുത്ത് ഷാർജ മുനിസിപ്പാലിറ്റി. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 30 കച്ച പാർക്കിംഗുകൾ അധികൃതർ അടപ്പിച്ചു. കച്ചപാർക്കിംഗിനെതിരെ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്.
അംഗീകൃത പാർക്കിംഗ് സ്ഥലങ്ങളില്‍ മാത്രമെ വാഹനം പാർക്ക് ചെയ്യാവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു. മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ വാഹനം പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.