മനുഷ്യ രക്തമടങ്ങിയ സാത്താൻ ഷൂ : ബന്ധമില്ലെന്ന് നൈക്ക് കമ്പനി

മനുഷ്യ രക്തമടങ്ങിയ സാത്താൻ ഷൂ : ബന്ധമില്ലെന്ന് നൈക്ക് കമ്പനി

വാഷിംഗ്‌ടൺ : നൈക്കിന്റ ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ കരാറുള്ള എം‌എസ്‌സി‌എച്ച്എഫ് പ്രൊഡക്റ്റ് സ്റ്റുഡിയോ എന്ന കമ്പനി നൈക്കിന്റെ എയർ മാക്സ് 97 സ്‌നീക്കറുകളിൽ മാറ്റങ്ങൾ വരുത്തി സാത്താൻ ഷൂ നിർമ്മിച്ചു. കറുപ്പും ചുവപ്പും നിറമുള്ള സാത്താൻ -തീം ഷൂസുകൾ തിങ്കളാഴ്ച ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തി ഒരു മിനിറ്റിനുള്ളിൽ വിറ്റുപോയി.666 ഷൂസുകൾ മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.

പെന്റഗ്രാം പെൻഡന്റും ലൂക്കയുടെ സുവിശേഷത്തിലെ 10:18 - സാത്താൻ സ്വർഗത്തിൽ നിന്ന് വീഴുന്നതിനെക്കുറിച്ചുള്ള ഒരു ബൈബിൾ പരാമർശവും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഈ വിവാദ ഷൂ. കൂടാതെ എം‌എസ്‌സി‌എച്ച്എഫ് ടീമിലെ അംഗങ്ങളിൽ നിന്ന് എടുത്ത ഒരു തുള്ളി മനുഷ്യ രക്തവും സ്‌നീക്കറുകളിൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ഒരു ജോഡിക്ക് 1,018 ഡോളർ നിരക്കിൽ തിങ്കളാഴ്ച വിൽപ്പനയ്ക്ക് പോയത് . 21 കാരനായ ഗ്രാമി ജേതാവായ ലിൻ നാസ് എക്സ് എന്ന സംഗീതജ്ഞനാണ് സാത്താൻ ഷൂ വിനെ വിപണനം ചെയ്യുന്നത്. സാത്താനിക് നമ്പർ  ആയി അറിയപ്പെടുന്ന 666 മത്തെ ഷൂ അദ്ദേഹത്തിന്റെ ഓൺലൈൻ വരിക്കാരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കു നൽകുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പൈശാചിക പ്രതീകങ്ങൾ ഉപയോഗിച്ചുള്ള ഗാനങ്ങളും നൃത്ത രംഗങ്ങളും ലിൻ നാസ് എക്സ് പ്രമോട്ട് ചെയ്യുന്നുണ്ട്.

എന്നാൽ നൈക്ക് കമ്പനി അതിന്റെ വ്യാപാരകരാർ ലംഘിച്ചു എന്ന് ആരോപിച്ചുകൊണ്ട് എം‌എസ്‌സി‌എച്ച്എഫ് പ്രൊഡക്റ്റ് സ്റ്റുഡിയോ ഇങ്കിനെതിരെ കോടതിയിൽ പരാതി നൽകി . ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച വ്യവഹാരത്തിൽ, നൈക്കിന്റെ അംഗീകാരവുമില്ലാതെയാണ് ഈ ഷൂസ് നിർമ്മിച്ചതെന്നും കമ്പനി ഈ പ്രോജക്റ്റുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്നും നൈക്ക് വ്യക്തമാക്കി.

വിശുദ്ധ വാരത്തിൽ ഇറങ്ങിയ ഷൂസിന്റെ വാർത്ത വിശാസികളുടെ ഇടയിൽ പ്രകോപനം സൃഷ്ടിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സാത്താൻ ഷൂവിനെതിരെ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട് .ദൈവം നൽകിയ നിത്യാത്മാവ് നിലനിർത്തുവാൻ പോരാടുകയാണ് തങ്ങൾ എന്ന് അമേരിക്കയിലെ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയിം ട്വിറ്ററിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.