ദുബായ്: കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസുമായി ചേർന്ന് പ്രവർത്തിച്ച് 2432 സന്നദ്ധ പ്രവർത്തകരും. വിവിധ തെരുവുകളിലും മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവരുടെ സേവനമുണ്ട്.
മാസ്കുകള്‍ ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സുരക്ഷ ഉറപ്പുവരുത്തുക - ഇതാണ് ഇവർ നല്‍കുന്ന സന്ദേശം. ഈ നിർദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ദുബായ് പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പിഴ ഈടാക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുളളവർ ഈ സന്നദ്ധ സംഘത്തില്‍ അംഗമാണ്.
കോവിഡ് സാഹചര്യത്തിലാണ് ഇത്തരത്തില്‍ സഹകരണ മനസ്ഥിതിയുളളവരെ ചേർത്ത് സന്നദ്ധ സേവന സംഘത്തിന് ദുബായ് പോലീസ് രൂപം നല്‍കിയത്. ഏത് രാജ്യത്ത് നിന്നുളളവർക്കും സംഘത്തില്‍ അംഗമാകാന്‍ അപേക്ഷിക്കാന്‍ സാധിക്കും. പോലീസ് ഉദ്യോഗസ്ഥർ ജോലി സമയങ്ങളില്‍ ഇത്തരം സുരക്ഷാ വീഴ്ചയില്‍ അതീവ ശ്രദ്ധാലുക്കളാവുന്നുണ്ടെങ്കില്‍ പോലും സന്നദ്ധ സേവകരെ കൂടി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി സുരക്ഷയെന്നുളളത് ശീലമാക്കുകയെന്നതാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.