കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്നാണ് ഉപാധി. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.
സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും. കേസില്‍ ആറ് മാസത്തിലേറെയായി തടവില്‍ കഴിയുന്ന സന്ദീപ് നായര്‍ക്ക് പക്ഷേ പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസില്‍ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്. ഇ.ഡി രിജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.