പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷനും; എല്‍ഡിഎഫിനെതിരായ പരാതിയില്‍ കളക്ടറുടെ അന്വേഷണം

പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷനും; എല്‍ഡിഎഫിനെതിരായ പരാതിയില്‍ കളക്ടറുടെ അന്വേഷണം

ആലപ്പുഴ: പെന്‍ഷന്‍ നല്‍കി എല്‍ഡിഎഫ് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പെന്‍ഷനും ഒപ്പം നല്‍കി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.

കായംകുളം മണ്ഡലത്തിലെ 77-ാം ബൂത്തിലാണ് സംഭവം. തപാല്‍വോട്ടെടുപ്പിനെത്തിയപ്പോള്‍ ഒപ്പം പെന്‍ഷന്‍ നല്‍കാനും ആളെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലും തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫിന്റെ പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്പില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

അതേസമയം 80 വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയ് എന്നിവരാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.